വിശ്വശാന്തി പ്രാര്‍ത്ഥന

Published on: 2 May, 2017

ലോകത്തിനു മീതെ ഉരുണ്ടുകൂടുന്ന യുദ്ധഭീഷണികള്‍ക്കും സന്നാഹങ്ങള്‍ക്കുമെതിരെ മനുഷ്യസമൂഹം ഒന്നിക്കണമെന്നും ശാന്തിയും സമാധാനവും നിലകൊള്ളുവാന്‍ ലോകാസമസ്താസുഖിനോ ഭവന്തു എന്ന ഭാരതീയഋഷിദര്‍ശനത്തിന്‍റെ അന്തഃസത്ത ഉള്‍ക്കൊള്ളണമെന്നും ആഹ്വാനം ചെയ്തുകൊണ്ട് ശിവഗിരിയിലെ ഗുരുദേവമഹാസമാധിയില്‍ വിശ്വശാന്തി പ്രാര്‍ത്ഥന നടന്നു. ഏപ്രില്‍ 17 നു വൈകിട്ട് 5 മണിക്ക് നടന്ന പ്രാര്‍ത്ഥനാച്ചടങ്ങില്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദസ്വാമികള്‍ വിശ്വശാന്തിസന്ദേശം നല്കി. കേരളകൗമുദി ടിവി തത്സമയം സംപ്രേഷണം ചെയ്ത ഈ ചടങ്ങില്‍ ലക്ഷക്കണക്കിനാളുകള്‍ പങ്കാളികളായി.