ഗുരുദേവപ്രതിഷ്ഠ കനകജൂബിലിയും ധര്‍മ്മമീമാംസാ പരിഷത്തും

Published on: 2 May, 2017

 

മഹാസമാധിമന്ദിരത്തില്‍ ഗുരുദേവന്‍റെ ദിവ്യവിഗ്രഹം പ്രതിഷ്ഠിച്ചതിന്‍റെ കനകജൂബിലി ആഘോഷങ്ങളും 55-ാമത് ശ്രീനാരായണധര്‍മ്മമീമാം സാ പരിഷത്തും 2017 മെയ് 8 നു രാവിലെ 10 നു ബഹു. കേരളാഗവര്‍ ണ്ണര്‍ ശ്രീ. ജസ്റ്റിസ് പി. സദാശിവം ഔപചാരികമായി ശിവഗിരിമഠത്തില്‍ ഉദ്ഘാടനം ചെയ്യും. ബ്രഹ്മശ്രീ പ്രകാശാനന്ദസ്വാമികള്‍ ഭദ്രദീപം പ്രകാശിപ്പിക്കും. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദസ്വാമികള്‍ അദ്ധ്യക്ഷത വഹിക്കും.  എസ്. എന്‍. ഡി. പി. യോഗം ജനറല്‍ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രസംഗവും ആഘോഷക്കമ്മിറ്റി സെക്രട്ടറി ശ്രീമത് സച്ചിദാനന്ദസ്വാമികള്‍  കനകജൂബിലി വിശദീകരണവും ശ്രീമത് ഋതംഭരാനന്ദസ്വാമികള്‍ അനുഗ്രഹപ്രഭാഷണവും നടത്തും.  അഡ്വ. വി. ജോയി എം. എല്‍. എ. ലോഗോ പ്രകാശനം നിര്‍വ്വഹിക്കും.  ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശ്രീമത് സാന്ദ്രാനന്ദസ്വാമികള്‍ സ്വാഗതവും ഖജാന്‍ജി ശ്രീമത് ശാരദാനന്ദസ്വാമികള്‍ കൃതജ്ഞതയും പറയും.

8,9, 10 തീയതികളിലായി നടക്കുന്ന ശ്രീനാരായണധര്‍മ്മമീമാംസാ പരിഷത്തില്‍ സംന്യാസിശ്രേഷ്ഠരും പ്രമുഖ പണ്ഡിതന്മാരും  പഠനക്ലാസ്സുകള്‍ നയിക്കും.  ശ്രീമത് സാന്ദ്രാനന്ദസ്വാമികള്‍ ധ്യാനപരിശീലനക്ലാസ്സിനു നേതൃത്വം നല്കും. ശ്രീമത് ബോധിതീര്‍ത്ഥസ്വാമികളുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ബ്രഹ്മവിദ്യാര്‍ത്ഥിസമ്മേളനം ഗുരുധര്‍മ്മപ്രചരണസഭ സെക്രട്ടറി ശ്രീമത് ഗുരുപ്രസാദ് സ്വാമികള്‍ ഉദ്ഘാടനം ചെയ്യും.