ശിവഗിരിമഠത്തില്‍ നിന്നും ഗുരുദേവകഥാസാഗരം

Published on: 15 May, 2017

ശിവഗിരിമഠത്തില്‍ നിന്നും ഗുരുദേവകഥാസാഗരം

ഗുരുദേവചരിത്രത്തില്‍ ആദ്യമായി ഗുരുദേവന്‍റെ ജീവിതത്തിലെ അനേകം മുഹൂര്‍ത്തങ്ങളെ ആധാരമാക്കി രചിക്കപ്പെട്ട 501 കഥകളുടെ ഒരു ബൃഹത് സമാഹാരം ശിവഗിരിമഠം പ്രസിദ്ധീകരിക്കുന്നു. ഗുരുദേവന്‍റെ 90-ാമത് മഹാസമാധിദിനമായ 2017 സെപ്റ്റംബര്‍ 21 നു ഈ ഗ്രന്ഥം പുറത്തിറങ്ങും.  ഇതിന്‍റെ പ്രീപബ്ലിക്കേഷന്‍ ബുക്കിംഗ് ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് വിശുദ്ധാനന്ദസ്വാമികള്‍ ഉദ്ഘാടനം ചെയ്തു. മങ്ങാട് ബാലചന്ദ്രന്‍  രചന നിര്‍വ്വഹിച്ച 750 പേജു വരുന്ന ഈ ബൃഹത് ഗ്രന്ഥത്തിന്‍റെ മുഖവില 550 രൂപയാണ്. ഇപ്പോള്‍ 375 രൂപ ശിവഗിരിമഠത്തില്‍ അടച്ച് പ്രീപബ്ലിക്കേഷനില്‍ പുസ്തകം  ബുക്ക് ചെയ്യാം. ഫോ: 0470 2601187, 9061812819